പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ

സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷിക്കാം. അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. അപേക്ഷാഫോറം 200 രൂപ മണിയോര്‍ഡര്‍/പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ നേരിട്ടോ അടച്ചാല്‍ ഓഫീസില്‍ ലഭിക്കും. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ട് പണം അടച്ചും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 29. ഫോണ്‍: 0468 2319740, 9847053294, 9947739442.

Click here to apply online