കോഴ്സുകൾ ആരംഭിക്കുന്നു
കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര് ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ താഴെപ്പറയുന്നെ കോഴ്സുകള്‍ 2021 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ആദ്യഭാഗം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആയിരിക്കും.
1. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം)
2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം)
3. ചുമര് ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.