അറിയിപ്പ്
കേരളത്തിന്റെ തനത് വാസ്തുശില്പ പൈതൃകത്തിനെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴില്‍ ആറന്മുള കേന്ദ്രമാക്കി വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചുവരുന്നു. പ്രകൃതി സൗഹൃദ നിര്‍മ്മാണവിദ്യ പ്രചരിപ്പിക്കുന്നതിലുള്ള വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള ഗവേഷണപ്രവര്‍ത്തനങ്ങളും ഈ സ്ഥാപനം ഏറ്റെടുത്തു നടത്തിവരുന്നു. രാജ്യത്തെ പ്രമുഖ 12 സ്ഥാപനങ്ങള്‍ക്കൊപ്പം വാസ്തുവിദ്യാ ഗുരുകുലത്തിനെ ഇന്‍ഡ്യൻ നോളജ് സിസ്റ്റം കേന്ദ്രമായി കേന്ദ്രസര്‍ക്കാർ അംഗീകരിച്ചിട്ടുമുണ്ട്.
വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി 31.05.2024. കോഴ്സിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.