ഗ്രാമീണ കലാകേന്ദ്രം -പ്രദർശന-വിപണന കേന്ദ്രം, ആറന്മുളയിൽ ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന സർക്കാർ, സാംസ്കാരിക വകുപ്പ് മുഖേന ആവിഷ്കരിച്ച് വാസ്തുവിദ്യാ ഗുരുകുലം നിർവഹണ ഏജൻസിയായി നടപ്പിലാക്കി വരുന്ന ഗ്രാമീണ കലാകേന്ദ്രം (റൂറൽ ആർട്ട് ഹബ്ബ്) പദ്ധതിയുടെ ഭാഗമായി ആറന്മുളയിൽ വാസ്തുവിദ്യാ ഗുരുകുലം ഓഫീസ് അങ്കണത്തിൽ പൂർത്തിയാക്കിയ പൊതു സൌകര്യ പ്രദർശന-വിപണന കേന്ദ്രം 17.08.2024-ന് വൈകിട്ട് 3.00 മണിക്ക്, ബഹു. ആരോഗ്യ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ, ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ സ്വാഗതം ആശംസിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി. റ്റോജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിലാ എസ്. നായർ, ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കൽ, പത്തനംതിട്ട ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി. ഐ. സുബൈർ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. വസ്തുവിദ്യാ ഗുരുകുലം എക്സി. ഡയറക്ടർ പ്രിയദർശനൻ പി. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. വാസ്തുവിദ്യാ ഗുരുകുലം വൈസ് ചെയർമാനും പത്തനംത്തിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആർ. അജയകുമാർ കൃതജ്ഞത രേഖപ്പെടുത്തി.