ഡിപ്ലോമ-കറസ്പോണ്ടന്സ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം
അറിയിപ്പ്
കേരളത്തിന്റെ തനത് വാസ്തുശില്പ പൈതൃകത്തെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴില്‍ ആറന്മുള കേന്ദ്രമാക്കി വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചുവരുന്നു. പ്രകൃതി സൗഹൃദ നിര്‍മ്മാണവിദ്യ പ്രചരിപ്പിക്കുന്നതിലുള്ള വിവിധ കര്‍മ്മപദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോ ടെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളും ഈ സ്ഥാപനം ഏറ്റെടുത്തു നടത്തിവരുന്നു. രാജ്യത്തെ പ്രമുഖ 12 സ്ഥാപനങ്ങള്‍ക്കൊപ്പം വാസ്തുവിദ്യാ ഗുരുകുലത്തിനെ ഇന്‍ഡ്യൻ നോളജ് സിസ്റ്റം കേന്ദ്രമായി കേന്ദ്രസര്‍ക്കാർ അംഗീകരിച്ചിട്ടുമുണ്ട്.
വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിൽ,പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ–കറസ്പോണ്ടന്സ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുകയാണ്. അപേക്ഷകൾ പൂരിപ്പിച്ച് നൽകേണ്ട അവസാനതീയതി 20.09.2024. കോഴ്‌സിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സ്
കോഴ്സ് ദൈര്‍ഘ്യം – ഒരു വര്‍ഷം
സീറ്റുകളുടെ എണ്ണം – 100
കോഴ്സ് ഫീസ് – 20000+18% ജി.എസ്.ടി
പ്രായപരിധി – ഇല്ല
പ്രവേശന യോഗ്യത – അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ
അപേക്ഷകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന മേൽ വിലാസത്തിൽ ലഭ്യമാക്കേണ്ട അവസാന തീയതി 20.09.2024 www.vasthuvidyagurukulam.comഎന്ന വെബ്സൈറ്റില്‍ കൂടി ഓൺലൈനായും അപേക്ഷകൾ ലഭ്യമാക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക.
എക്സിക്യുട്ടീവ് ഡയറക്ടർ
വാസ്തുവിദ്യാ ഗുരുകുലം
ആറന്മുള,പത്തനംതിട്ട ജില്ല
പിൻ: 689533
ഓഫീസ് നം : 0468 ڊ 2319740
മൊബൈൽ : 9188089740, 9188593635, 9605046982,9605458857
വെബ്സൈറ്റ് :www.vasthuvidyagurukulam.com